ചര്‍മ്മത്തിലെ എണ്ണമയം ഇല്ലാതാക്കാന്‍

എന്തൊക്കെ മേക്കപ്പിട്ടാലും ചിലരുടെ മുഖത്തെ എണ്ണമയം മാറാറില്ല. മുട്ടയുടെ വെള്ള മാത്രമെടുത്ത് മൂന്ന് ദിവസത്തിലൊരിക്കല്‍ മുഖത്ത് തടവി ഉണങ്ങുമ്ബോള്‍ കഴുകിയാല്‍ മുഖകാന്തി വര്‍ദ്ധിക്കും.

അമിതമായ എണ്ണമയം ചര്‍മ്മത്തില്‍ പൊടിയും അഴുക്കും അടിയുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ, ഇത്തരം ചര്‍മ്മം മങ്ങിയതായിരിക്കും. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ വറുത്തതും പൊരിച്ചതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. അതുപോലെ ഐസ്ക്രീം, ചോക്ലേറ്റ്, ചീസ്, ബട്ടര്‍, നെയ്യ് പോലുള്ളവ പൂര്‍ണമായും ഒഴിവാക്കുക.

പുഴുങ്ങിയ പച്ചക്കറികള്‍ ധാരാളമായി ഉപയോഗിക്കുക. വിറ്റാമിന്‍ ബി കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. കട്ടിയുള്ള ക്രീമും ഓയിലി ഫൗണ്ടേഷനും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *