കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ ചേർന്നു

1 min read
Share it

കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ പി എ വി കെ. മനോജ് കുമാർ ബിജെപിയിൽ ചേർന്നു 2004 മുതൽ 2009 വരെ കെ സുധാകരൻ എംപി ആയിരുന്ന സമയത്ത് മനോജ് കുമാർ ആയിരുന്നു പി.എ. സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ബിജെപിയിൽ ചേർന്നതെന്ന് മനോജ് കുമാർ പറഞ്ഞു. കണ്ണൂരിന്റെ വികസനത്തിനായി എംപി എന്ന നിലയിൽ സുധാകരൻ ഒന്നും ചെയ്തില്ല. യുപിഎ ഭരിക്കുന്ന സമയത്ത് പോലും സുധാകരൻ ചെറുവിരൽ അനക്കിയില്ലെന്നും മനോജ് കുമാർ പറഞ്ഞു.

നരേന്ദ്രമോഡി സർക്കാർ മുന്നോട്ടുപോകുന്നത് വികസനത്തിൽ ഊന്നി കൊണ്ടാണ് അതുകൊണ്ടുതന്നെ കണ്ണൂരിൽ നിന്നും എൻഡിഎ സ്ഥാനാർത്ഥി വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും മനോജ് കുമാർ പറഞ്ഞു. കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി രഘുനാഥ് മനോജ് കുമാറിനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് കെ ശ്രീകാന്ത് മേഖലാ ജനറൽ സെക്രട്ടറി കെ കെ വിനോദ് കുമാർ ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!