മഹാശിവരാത്രിയുടെ ഭാഗമായി പുഴാതി മഹാഗണപതി ക്ഷേത്രത്തിൽ നിന്നും പുഴാതി സോമേശ്വരി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടന്നു
1 min readമഹാശിവരാത്രിയുടെ ഭാഗമായി പുഴാതി മഹാഗണപതി ക്ഷേത്രത്തിൽ നിന്നും പുഴാതി സോമേശ്വരി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടന്നു.സോമേശ്വരി അമ്മയുടെ അനുഗ്രഹം വാങ്ങി പരമ്പരാഗതവീടുകളിൽ ദർശനം നടത്തി നാടുവലംവെച്ചു.
വർഷങ്ങളായി പുഴാതിമഹാഗണപതി ക്ഷേത്രത്തിൽ നടന്നുവരുന്ന മഹാശിവരാത്രി ചടങ്ങുകളുടെ ഭാഗമായാണ് എഴുന്നള്ളിപ്പും മറ്റു ചടങ്ങുകളും. കോമരങ്ങൾ ഉറഞ്ഞാടി അമ്മയോടും തന്ത്രിയോടും ഒരു വർഷത്തെ ഫലങ്ങൾ പറയുന്നതോടെ സ്നാനം നടത്തി കോമരങ്ങൾ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകളിൽ ദർശനം നടത്തുകയാണ് പതിവ്.
വീടുകളിലെത്തിയാൽ ഗണപതിക്കും കൊടുങ്ങല്ലൂരമ്മക്കും ഉള്ള പ്രാർത്ഥനകൾ അർപ്പിക്കുന്നു. പ്രത്യേകം വ്രതമെടുത്തവരും അകമ്പടിക്കാരും ഒപ്പമുണ്ടാകും. പുലർച്ചെയോടെയാണ് ഗണപതി മണ്ഡപത്തിലെ ചടങ്ങുകൾ അവസാനിക്കുന്നത്.