അമേരിക്കയിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി
1 min readഅമേരിക്കയിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി
കൊല്ലം: യു എസിലെ കലിഫോർണിയയിൽ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെയാണ് ഇവിടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാത്തിമ മാതാ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ജി ഹെൻറിയുടെ മകനും ഭാര്യയും ഇരട്ടക്കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ആനന്ദ് സുജിത് ഹെൻറി (42), ആലീസ് പ്രിയങ്ക (40), നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സ്ഥലത്ത് പൊലീസെത്തി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എന്നാൽ മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമായതെന്ന സംശയമുണ്ട്. എ സിയിൽ നിന്നോ തണുപ്പുകാലത്ത് ഉപയോഗിക്കുന്ന ഹീറ്ററിൽ നിന്നോ വമിച്ച വാതകം ശ്വസിച്ചതാണോ കാരണമെന്ന സംശയമാണ് ബന്ധുക്കൾ പങ്കുവയ്ക്കുന്നത്.