നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ പൊരിവെയിലിൽ സ്കൂൾ കുട്ടികൾ; പരാതി നൽകി എംഎസ്എഫ്
1 min readനവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ പൊരിവെയിലിൽ സ്കൂൾ കുട്ടികൾ; പരാതി നൽകി എംഎസ്എഫ്
കണ്ണൂര്‍: നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ കുട്ടികളെ പൊരിവെയിലിൽ നിര്‍ത്തിയെന്ന് പരാതി. തലശ്ശേരി ചമ്പാട് എൽപി സ്കൂളിലെ കുട്ടികളെ കൊണ്ടാണ് വെയിലത്ത് നിര്‍ത്തിയത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും എംഎസ്എഫ് പരാതി നൽകി.
പ്രധാനാധ്യാപകൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി വേണമെന്നാണ് എംഎസ്എഫ് ആവശ്യപ്പെട്ടത്. മുദ്രാവാക്യം വിളിക്കാൻ അധ്യാപകർ പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.