കോഴിക്കോട് മടപ്പള്ളിയിൽ ടെമ്പോ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു; 11 പേർക്ക് പരിക്ക്
1 min readകോഴിക്കോട്: കോഴിക്കോട് വടകര മടപ്പള്ളിയിൽ ടെമ്പോ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കോട്ടയം സ്വദേശി സാലിയ (60) ആണ് മരിച്ചത്. 11 പേർക്ക് പരിക്കേറ്റു. പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം.
കൂടുതൽ വാർത്തകൾ അറിയുവാൻ കെ ന്യൂസ് യൂട്യൂബ് ചാനൽ കാണുക
കോട്ടയം പാലായിൽ നിന്നും കാസർകോട് വെള്ളരിക്കുണ്ടിലേക്ക് പോയ വാഹനമാണ് മറിഞ്ഞത്. കാസർകോട് ഒരു മരണാനന്തര ചടങ്ങിന് പോകുകയായിരുന്നു ഇവർ. ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ മറ്റുള്ളവർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.