വാഹന മോഷ്ട്ടാവ് പിടിയിൽ
1 min readതലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ച് കഴിഞ്ഞ മെയ് മാസം 29 തിന് ആക്റ്റീവ സ്‌കൂട്ടർ കളവു ചെയ്തു കൊണ്ട് പോയ കേസിൽ പ്രതി പിടിയിൽ. വയനാട് ബത്തേരി സ്വദേശിയായ മുഹമ്മദ് ഷമീർ എന്നയാളാണ് പിടിയിലായത് .
വടകര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു മോഷണ കേസിൽ പിടിയിലായ ഇയാൾ വടകര സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരികയായിരുന്നു .തുടർന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ തലശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് മോഷ്ട്ടിച്ച ആക്റ്റിവ സ്കൂട്ടർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എന്ന സ്ഥലത്ത് വെച്ച് പോലീസ് കണ്ടെടുത്തു.
തലശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ രൂപേഷ് ,സി.പി.ഒ മാരായ മിഥുൻ ലാൽ ,ശ്രീരാജ് എന്നി പോലീസ് ഉദ്യോഗസ്ഥരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത് .