ഫഹ്മിദ തസ്നി ജന്മദിനം ആഘോഷിച്ചത് സ്കൂൾ ലൈബ്രറിക്ക് പുസ്തകം നൽകി
1 min read
ഫഹ്മിദ തസ്നി ജന്മദിനം ആഘോഷിച്ചത് സ്കൂൾ ലൈബ്രറിക്ക് പുസ്തകം നൽകി
കണ്ണൂർ – മുണ്ടേരി പഞ്ചായത്തിലെ കച്ചേരി പറമ്പിലെ ആലില വളപ്പിൽ ഫഹ്‌മിദ തസ്നി തന്റെ പന്ത്രണ്ടാം ജന്മദിനത്തിന് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി വേറിട്ട മാതൃക കാണിച്ചു.
ലോകകപ്പ് ക്രിക്കറ്റ്പ്രവചനമത്സരത്തിൽ പങ്കെടുക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുണ്ടേരി സെൻട്രൽ യു.പി.സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫഹ്മിദ തസ്നി.
പ്രധാനദ്ധ്യാപിക റീന ടീച്ചറും, ക്ലാസ് അദ്ധ്യാപിക ജിഷയും പുസ്തകം ഏറ്റുവാങ്ങി.
കാടാച്ചിറ കോട്ടൂരിലെ എഴുത്തുകാരൻ ഫാസിൽ മുരിങ്ങോളിയുടെയും മുണ്ടേരി കച്ചേരിപ്പറമ്പിലെ ആലില വളപ്പിൽ ഹാജറയുടെയും മകളാണ് ഫഹ്മിദ തസ്നി.
