ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് ന്യൂസിലാൻഡ്

1 min read
Share it

ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് ന്യൂസിലാൻഡ്

2023 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയം സ്വന്തമാക്കി ന്യൂസിലാൻഡ്. മത്സരത്തിൽ 9 വിക്കറ്റുകളുടെ വിജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. 2019 ഏകദിന ലോകകപ്പ് ഫൈനലിൽ തങ്ങളെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ടിനോടുള്ള മധുര പ്രതികാരം കൂടിയാണ് ന്യൂസിലാൻഡിൻ്റെ ഈ ജയം.

ലോകകപ്പ് പ്രവചനമത്സരത്തിൽ പങ്കെടുക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇംഗ്ലണ്ട് ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് അനായാസം ജയം സ്വന്തമാക്കുകയായിരുന്നു. ന്യൂസിലാൻഡിനായി ബാറ്റിംഗിൽ ഡവൻ കോൺവെയും രചിൻ രവീന്ദ്രയുമാണ് തിളങ്ങിയത്. കോൺവെ 121 പന്തിൽ 152 റൺ നേടിയപ്പോൾ രചിൻ 96 പന്തിൽ നിന്ന് 123 റൺ നേടി. ഓപണർ വിൽ യുങ്ങിനെ ആദ്യ പന്തിൽ പുറത്താക്കി സാം കറൺ ന്യൂസിലാൻഡിനെ ഞെട്ടിച്ചെങ്കിലും പിന്നീടൊരു വിക്കറ്റെടുക്കാൻ ഇംഗ്ലണ്ട് ബൗളർമാർക്ക് കഴിഞ്ഞില്ല.

അഹ്മദാബാദിലെ നരേ​​ന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 282 റൺസാണ് അടിച്ചത്. ഇംഗ്ലണ്ടിനായി ബാറ്റിങ്ങിൽ ജോ റൂട്ട് തിളങ്ങി. 86 പന്തുകളിൽ 77 റൺസാണ് റൂട്ട് നേടിയത്. നായകൻ ജോസ് ബട്ലർ 42 പന്തുകളിൽ 43 റൺസ് നേടി. ഇവരെ കൂടാതെ ബെയർസ്റ്റോ(33), ഹാരി ബ്രൂക് (25) എന്നിവർക്ക് മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനിൽക്കാനായത്. ന്യൂസിലാൻഡ് നിരയിൽ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കിയ മാറ്റ് ഹെൻട്രിയാണ് ബോളിംഗിൽ തിളങ്ങിയത്.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!