പ്ലസ് ടു വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
1 min readകുറുവ കാഞ്ഞിരയിൽ പ്ലസ് ടു വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂർ കുറുവ കാഞ്ഞിര മർഹബയിൽ ഫർഹാനെയാണ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സാന്റ ക്ലോസിന്റെ മുഖംമൂടി ധരിച്ച നിലയിലാണ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അർധരാത്രിയിലാണ് സംഭവം. ഇന്ന് പുലർച്ചെ പോലിസെത്തിയാണ് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക് മാറ്റിയത്.
തോട്ടട എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസം ഡ്രൈവിങ്ങ് ടെസ്റ്റിൽ ഫർഹാൻ പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം വിഷമത്തിലായിരുന്നു ഫർഹാനെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.