ഗ്രാമീണ തപാൽ ജീവനക്കാർ പണിമുടക്കി പ്രകടനം നടത്തി
1 min readഗ്രാമീണ തപാൽ ജീവനക്കാർ പണിമുടക്കി പ്രകടനം നടത്തി
കണ്ണൂർ:ഗ്രാമീണ തപാൽ ജീവനക്കാർക്ക് 8 മണിക്കൂർ ജോലി നിജപ്പെടുത്തി പെൻഷൻ അനുവദിക്കുക, സർവ്വീസിനനുസരിച്ച് ഇൻക്രിമെന്റ് ലഭ്യമാക്കുക,കമലേഷ് ചന്ദ്ര കമ്മീഷൻ റിപ്പോർട്ടിലെ അനുകൂല ശുപാർശകൾ നടപ്പാക്കുക തുടങ്ങി
പത്തിന ആവശ്യങ്ങൾ ഉന്നയിച്ച് എൻ.യു.ജി.ഡി.എസ് – എ.ഐ.ജി.ഡി.എസ്.യു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഗ്രാമീണ തപാൽ (ജി.ഡി.എസ്) ജീവനക്കാർ രാജ്യവ്യാപകമായി ഒരു ദിവസം സൂചന പണിമുടക്ക് നടത്തി. പതിറ്റാണ്ടുകളായി നാം ഉന്നയിക്കുന്ന ആവശ്യങ്ങൾ ചെവിക്കൊള്ളാത്ത കേന്ദ്ര സർക്കാറിന്റെയും തപാൽ മേലധികാരികളുടെയും നിഷേധാത്മകനിലപാടിനെനെതിരെയാണ് പണിമുടക്ക്. കണ്ണൂർ ഡിവിഷനിൽ പണിമുടക്കിയ ജീവനക്കാർ നഗരത്തിൽ പ്രകടനം നടത്തി.
കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി എ.ടി.നിഷാത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ.വി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, ദിനു മൊട്ടമ്മൽ,സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് പി.പ്രേമദാസൻ, എ.വി.ഗണേശൻ എന്നിവർ പ്രസംഗിച്ചു.