കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശിയായ യുവാവ് എക്‌സൈസ് പിടിയില്‍
1 min readകഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശിയായ യുവാവ് എക്‌സൈസ് പിടിയില്‍
തളിപ്പറമ്പ്: കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റില്‍.
വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ജനിറല്‍ ഷേക്കിനെയാണ് (29) തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അഷറഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
മുയ്യം, ബാവുപ്പറമ്പ് പ്രദേശങ്ങളില്‍ നടത്തിയ റെയിഡിലാണ് പൂവത്തുംകുന്നില്‍ വെച്ച് 610ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്.
പ്രതിയെ എന്‍.ഡി.പി.എസ് നിയമപ്രകാരം അറസ്റ്റ് ചെയ്ത് കേസെടുത്തു.
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി.ശീകാന്ത്, പി.ആര്‍.വിനീത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.