കുഴഞ്ഞ് വീണ് യുവതി മരിച്ചു
1 min readഇരിട്ടി | യുവതി കുഴഞ്ഞ് വീണ് മരിച്ചു. പുതുശ്ശേരിയിലെ പാറച്ചാലിൽ ഹൗസിൽ പി എസ് ശ്രുതി (26) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞ് വീണ യുവതിയെ ഇരിട്ടിയിലും തുടർന്ന് കണ്ണൂരിലെയും സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരിട്ടിയിൽ പി എസ് സി കോച്ചിംഗ് സ്ഥാപനത്തിലെ വിദ്യാർത്ഥി ആയിരുന്നു. റിട്ട. കെ എസ് ആർ ടി സി ജീവനക്കാരൻ ടി കെ ശശീന്ദ്രൻ – സതി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ശ്രീജിഷ, ശ്രീലേഷ് (വിദ്യാർത്ഥി).