വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ രാമായണ മനന സത്രം നടത്തി

വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ രാമായണ മനന സത്രം നടത്തി
മയ്യിൽ: രാമായണ മാസാചരണ ഭാഗമായി വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ രാമായണ മനനസത്രം നടത്തി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
പ്രഭാഷകനും എഴുത്തുകാരനുമായ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. രാമായണത്തിലെ വിവിധ കാണ്ഡങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തി. എ കെ രാജ്മോഹൻ, യു പ്രഭാകരൻ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.