വാഹന പ്രചരണ ജാഥക്ക് സ്വീകരണം
1 min readവാഹന പ്രചരണ
ജാഥക്ക് സ്വീകരണ
ചട്ടുകപ്പാറ | ആഗസ്ത് ഒമ്പതിന് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടക്കുന്ന മഹാ ധർണ്ണയുടെ പ്രചരണാർത്ഥം ട്രേഡ് യൂനിയൻ സംയുകത സമിതി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് കുറ്റ്യാട്ടൂർ പഞ്ചായത്തിന് സമീപം സ്വീകരണം നൽകി.
സ്വീകരണ യോഗത്തിൽ സി ഐ ടി യു നേതാക്കളായ എം കെ മോഹനൻ, രജനി മോഹൻ, എ ഐ ടി യു സി സംസ്ഥാന സെക്രട്ടറിയും ജാഥാ ലീഡറുമായ സി പി മുരളി എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ആർ വി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.