നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
1 min readനിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു.
കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ സാദ് അഷ്‌റഫ് എന്നയാളെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം 2007 വകുപ്പ് പ്രകാരം കാപ്പ (KAAPA)ചുമത്തി ജയിലിലടച്ചത്. കണ്ണൂർ സിറ്റി ജില്ല പൊലീസ് മേധാവി ശ്രീ. അജിത് കുമാർ IPS ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി.
ഇയാൾ കണ്ണൂർ ടൗൺ, വളപട്ടണം, തലശ്ശേരി എന്നി പോലീസ് സ്റ്റേഷനുകളിലായി , കൊലപാതകശ്രമം, ലഹള നടത്തൽ,കവർച്ച, പൊതുമുതൽ നശിപ്പിക്കൽ മയക്കുമരുന്ന് കൈകാര്യം ചെയ്യൽ എന്നിങ്ങനെയായി അഞ്ച് കേസുകളിൽ പ്രതിയാണ് .
കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് കണ്ണൂർ സിറ്റി പോലീസ് മേധാവി ശ്രീ അജിത് കുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ ശക്തമായ കാപ്പ നടപടികൾ സ്വീകരിച്ച് വരുന്നുണ്ട്.