വളപട്ടണത്ത് അഞ്ചു കിലോ കഞ്ചാവുമായി ബിഹാർ സ്വദേശി പിടിയിൽ

1 min read
Share it

വളപട്ടണത്ത് അഞ്ചു കിലോ കഞ്ചാവുമായി ബിഹാർ സ്വദേശി പിടിയിൽ. 5 കിലോയിലധികം കഞ്ചാവുമായി ബിഹാർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

ബിഹാർ റഫുൽപൂർ സ്വദേശി സുരാജ് കുമാർ ഷായെയാണ് വളപട്ടണം എസ് ഐ എ നിധിനും സ്ക്വാഡും ശനിയാഴ്ച്ച പകൽ അറസ്റ്റ് ചെയ്തത്.കോട്ടക്കുന്നിൽ താമസക്കാരനായ പ്രതി ട്രോളി ബാഗിലാണ് കഞ്ചാവുമായി ബോട്ട് ജെട്ടി പരിസരത്ത് എത്തിയത്.

ഓണം ഡ്രൈവിനോടനുബന്ധിച്ച് ലഹരി വിൽപ്പന നടത്തുന്നവരെ കണ്ടെത്താൻ എക്സൈസും പോലീസും ജില്ലയിൽ വ്യാപക പരിശോധന നടത്തി വരികയാണ്.

Loading

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!