മകളെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ പിതാവിനെ വീട്ടില്‍കയറി വെട്ടി; തയ്യില്‍ സ്വദേശിക്കായി തെരച്ചില്‍

1 min read
Share it

മകളെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ പിതാവിനെ വീട്ടില്‍കയറി വെട്ടി; തയ്യില്‍ സ്വദേശിക്കായി തെരച്ചില്‍

ഇരിക്കൂര്‍ മാമാനം സ്വദേശിയും മാത്തില്‍ ചൂരലില്‍ വാടകവീട്ടില്‍ താമസക്കാരുമായ രാജേഷിനാണ്(45) വെട്ടേറ്റത്.ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.കണ്ണൂര്‍ തയ്യില്‍ സ്വദേശി അക്ഷയ് ആണ് വെട്ടിയതെന്ന് പോലീസ് പറഞ്ഞു. കൂടെ അക്ഷയിന്റെ സുഹൃത്തും ഉണ്ടായിരുന്നു.

കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള അക്രമമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതികള്‍ക്ക് വേണ്ടി പെരിങ്ങോം പോലീസ് അന്വേഷണമാരംഭിച്ചു. രാജേഷിന്റെ മകളെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

തനിക്ക് വിവാഹം ചെയ്തു തരാതെ കാസര്‍ഗോഡ് സ്വദേശിക്ക് മകളെ വിവാഹം ചെയ്തുകൊടുത്തതില്‍ അക്ഷയിന് രാജേഷിനോട് പകയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രാജേഷിന് തലയിലും മുഖത്തും വെട്ടേറ്റിരുന്നു.

രാജേഷ് ഗുരുതരാവസ്ഥയിലായിരുന്നുവെങ്കിലും ഇപ്പോള്‍ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.ഒരു കേസില്‍പെട്ട് ജയിലിലായിരുന്ന അക്ഷയ് അടുത്തകാലത്താണ് പുറത്തിറങ്ങിയത്.
അക്ഷയിന്റെ ഭീഷണികാരണമാണ് രാജേഷ്‌
ചുരലില്‍ വീട് വാടകക്കെടുത്ത് താമസിച്ചുവരുന്നതെന്ന് പോലീസ് പറഞ്ഞു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!