അധ്യാപക നിയമനം
1 min readകാസർകോട് ഗവ. പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ വർക്ക് ഷോപ്പുകളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനും ഈ അധ്യയന വർഷം ഉണ്ടായേക്കാവുന്ന ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിനും ഉദ്യോഗാർഥികളുടെ പാനൽ തയ്യാറാക്കുന്നു.
മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ടർണിങ്, കാർപെന്ററി ട്രേഡ്‌സ്മാൻ തസ്തികകളിലാണ് ഒഴിവ്. കൂടിക്കാഴ്ച ആഗസ്റ്റ് 11 ന് നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഐ ടി ഐ/ കെ ജി സി ഇ/ ടി എച്ച് എസ് എൽ സിയാണ് യോഗ്യത. താൽപര്യമുള്ളവർ രാവിലെ 10 മണിക്ക് മുമ്പായി പെരിയ പോളിടെക്‌നിക് കോളേജ് ഓഫീസിൽ ബയോഡാറ്റ, എല്ലാ അക്കാദമിക്/പരിചയ സർട്ടിഫിക്കറ്റുകളുടെയും അസ്സലും പകർപ്പും സഹിതം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. ഫോൺ: 0467-2234020, 9995681711.