“കുട്ടിക്കൂട്ടുകാർക്ക് ചിറകുള്ള ചങ്ങാതിമാർ” മുട്ടക്കോഴി വിതരണം നടന്നു
1 min read“കുട്ടിക്കൂട്ടുകാർക്ക് ചിറകുള്ള ചങ്ങാതിമാർ” മുട്ടക്കോഴി വിതരണം നടന്നു
പാപ്പിനിശ്ശേരി:സമഗ്ര ശിക്ഷാ കേരളം, പാപ്പിനിശ്ശേരി ബി ആർ സി പരിധിയിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂരിൻ്റെ നേതൃത്വത്തിൽ മുട്ടക്കോഴി വിതരണം ചെയ്തു.
കുട്ടിക്കൂട്ടുകാർക്ക് ചിറകുള്ള ചങ്ങാതിമാർ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ്ഡോ. സരിക പി അധ്യക്ഷത വഹിച്ചു.
ഡോ. അബ്ദുൽ ഹക്കീം ( റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്‌ടർ മൃഗസംരക്ഷണ വകുപ്പ് ),
ഡോ അനിൽകുമാർ ഇ (സീനിയർ വെറ്ററിനറി സർജ്ജൻ പാപ്പിനിശ്ശേരി)
സന്തോഷ് എ (ട്രെയിനർ, ബി ആർ സി പാപ്പിനിശ്ശേരി )
മീര പി ടി (സ്പെഷ്യൽ എഡ്യുക്കേറ്റർ ബി ആർ സി)
എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചനിലയിൽ
കോഴിവളർത്തലിനെ കുറിച്ചുള്ള ക്ലാസിന്ഡോ. സവിത എം കെ (പ്രസിഡണ്ട്,
ഐവിഎ കണ്ണൂർ താലൂക്ക് ) നേതൃത്വം നൽകി.പ്രകാശൻ കെ (ബി പി സി , പാപ്പിനിശ്ശേരി ബി ആർ സി ) സ്വാഗതവും ഡോ സാഗർ കെ ആർ ( സെക്രട്ടറി, ഐ വി. വി എ കണ്ണൂർ താലൂക്ക്) നന്ദിയും പറഞ്ഞു.