ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം); ഇന്റര്‍വ്യൂ 10, 11 തീയതികളില്‍

1 min read
Share it

കണ്ണൂർ:-ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം – 255/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജനുവരി 13ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കായി ആഗസ്റ്റ് 10, 11 തീയതികളില്‍ കോഴിക്കോട് ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും.

ഈ തീയതികളില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന്റെ അവസാന ഘട്ടത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!