ജോലി ഒഴിവുകൾ

1 min read
Share it

ജോലി ഒഴിവുകൾ

 

കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത്‌ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്‌ (BPCL) കീഴിൽ മഹൂലിലെ മുംബൈ റിഫൈനറിയിൽ അപ്രിന്റിസുമാരുടെ 138 ഒഴിവുണ്ട്‌.

പരിശീലനം നാല്‌ വർഷം. ബിരുദം, ഡിപ്ലോമ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. ഗ്രാജ്വേറ്റ്‌ അപ്രന്റിസിന്റെ 77 ഉം ടെക്‌നീഷ്യൻ അപ്രിന്റിസിന്റെ 61 ഒഴിവുമുണ്ട്‌. പ്രായം: 18–-27. ബന്ധപ്പെട്ട വിഷയത്തിലുള്ള മാർക്കിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌.

എൻജിനിയറിങ്‌ ബിരുദമുള്ളവർ www.mhrdnats.gov എന്ന വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്യണം. അവസാന തീയതി സെപ്‌തംബർ നാല്‌. വിശദവിവരങ്ങൾക്ക്‌ http://portal.mhrdnats.in കാണുക.

 

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!