ഹോളിയില്‍ പങ്കെടുക്കാത്തതിന് വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ മര്‍ദ്ദനമെന്ന് പരാതി
1 min readഹോളിയില്‍ പങ്കെടുക്കാത്തതിന് വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ മര്‍ദ്ദനമെന്ന് പരാതി
കാസര്‍കോട്: അമ്പലത്തുകരയിൽ പ്ലസ് ടു വിദ്യാർഥിക്ക് നേരെ സഹപാഠികളുടെ മർദ്ദനം. ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് മര്‍ദ്ദനമുണ്ടായതെന്നാണ് പരാതി.
മടിക്കൈ സ്കൂളിലെ വിദ്യാർത്ഥി ചെമ്മട്ടംവയൽ സ്വദേശി കെ പി നിവേദി(17)നാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ നാല് പേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. താടിയെല്ലിന് പൊട്ടലേറ്റ നിവേദിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവിടെ ചികിത്സയിലാണ് നിവേദ്.