മോട്ടോർ സ്വിച്ചിൽ നിന്ന് ഷോക്കേറ്റ് ഏച്ചൂർ സ്വദേശി മരിച്ചു, സംസ്കാരം ഇന്ന് പയ്യാമ്പലത്ത്
1 min read
കണ്ണൂർ: ഏച്ചൂരിൽ പമ്പ് ഹൗസിലെ മോട്ടോർ സ്വിച്ച് ഇടുന്നതിനിടെ മുൻ റേഷൻ വ്യാപാരി ഷോക്കേറ്റു മരിച്ചു.
കമാൽ പീടികക്ക് സമീപം കരുവാങ്കണ്ടി ഹൗസിൽ കെ കെ ദിനേശനാണ് ( 66) മരിച്ചത്. വ്യാഴാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2ന് പയ്യാമ്പലത്ത് നടക്കും.
ഇന്നലെ വൈകീട്ട് വീടിന് സമീപത്തുള്ള പമ്പ് ഹൗസിൽ നിന്നും മോട്ടറിന്റെ സ്വിച്ച് ഓൺ ചെയ്യുന്നതിനിടയിൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഭാര്യ : പ്രഭ. മക്കൾ : നിപുണ്‍, നിതിൻ. മരുമക്കൾ : നമിത ,നയന സഹോദരങ്ങൾ : രതീശൻ, അജിത, ശർമിള.
സംസ്കാരം വെള്ളിയാഴ്ച്ചപകൽ രണ്ടു മണിക്ക്പയ്യാമ്പലത്ത് നടക്കും.
