വിധികര്‍ത്താവായ കണ്ണൂര്‍ മേലെ ചൊവ്വയിലെ ഷാജിയുടെ മരണത്തിൽ ആരോപണം ഉന്നയിച്ച് കുടുംബം: ഷാജിയുടെ മുഖത്തു മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായി അമ്മ ലളിത

1 min read
Share it

കേരള സര്‍വകലാശാല കലോത്സവത്തിലെ വിധികര്‍ത്താവായ കണ്ണൂര്‍ മേലെ ചൊവ്വയിലെ ഷാജിയുടെ മരണത്തിൽ ആരോപണം ഉന്നയിച്ച് കുടുംബം.ഷാജിയുടെ മുഖത്തു മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായി അമ്മ ലളിത പറഞ്ഞു. പൊലീസിൽ പരാതി കൊടുത്തിട്ട് കാര്യമില്ലന്നും കുടുംബം വ്യക്തമാക്കി.

ഇന്നലെ രാത്രിയോടെയാണ്
തിരുവനന്തപുരത്ത് നടന്ന കേരള സര്‍വകലാശാല കലോത്സവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധി കര്‍ത്താവിനെ കണ്ണൂരിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലാണ് ഷാജിയെ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുതിട്ടുണ്ട്.
നിരപരാധിയാണെന്നും കോഴ വാങ്ങി വിധി നിര്‍ണയം നടത്തിയില്ലെന്നുമാണ് കുറിപ്പിലുള്ളത്.
ഇത് സ്ഥിരീകരിക്കുകയാണ് ഷാജിയുടെ അമ്മ ലളിതയും. മകന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും മകൻ വീട്ടിൽ തിരിച്ചെത്തിയ ശേഷം സന്തോഷത്തോടെ കണ്ടില്ലെന്നും അമ്മ പറയുന്നു. മുഖത്ത് പാടുകൾ ഉണ്ടായിരുന്നു. പോലീസിൽ പരാതി നൽകിയിട്ടും കാര്യം ഇല്ലെന്ന് അറിയാം. മകന് നീതി കിട്ടണം എന്നും അമ്മ പറഞ്ഞു.

പി എൻ ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐയെന്ന് കെ സുധാകരൻ എംപി യും ആരോപിച്ചു.ഫലം അട്ടിമറിക്കാൻ എസ്എഫ്ഐ നിർണായക ഇടപെടൽ നടത്തിയെന്നും. SFI യുടെ സമ്മർദ്ദത്തിന് വഴങ്ങാത്തതാണ് ശത്രുതയ്ക്ക് കാരണമെന്നും ആദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ
വിശദമായ അന്വേഷണം വേണമെന്നും ഷാജിയുടെ വീട് സന്ദർശിച ശേഷം കെ സുധാകരൻ പറഞ്ഞു.

വിധി കര്‍ത്താക്കള്‍ കോഴ വാങ്ങിയെന്നാരോപിച്ച് യുവജനോത്സവത്തിനിടെ സംഘര്‍ഷം ഉടലെടുത്തിരുന്നു. തുടർന്ന് കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാകും മുൻപ് വിസി ഇടപെട്ട് കലോത്സവം നിർത്തിവെപ്പിക്കുക യായിരുന്നു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!