വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍
1 min readവടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍
കോഴിക്കോട്: വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫീസിനു മുന്നിൽ കത്തിയ നിലയിൽ. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വാഹനം പൂർണമായി നശിച്ച നിലയിലാണ്.
അതിനിടെ വടകര താഴെ അങ്ങാടിയിൽ മുസ്ലിം ലീഗ് നേതാവിന്‍റെ കടയ്ക്ക് നേരെയും തീ വെപ്പ് ശ്രമം ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലുമെടുത്തിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങൾക്കു പിന്നിലും ഒരാൾ തന്നെയാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
രണ്ട് സംഭവങ്ങളും ഇന്നലെ രാത്രി തന്നെയാണ്. ഡിവൈഎസ്പി ഓഫീസിനു സമീപത്തു തന്നെയുള്ള ചാക്ക് കടയ്ക്കാണ് തീപിടിച്ചത്. കസ്റ്റഡിയിൽ എടുത്തയാളെ ചോദ്യം ചെയ്യുന്നു.