നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് കാപ്പാ കേസ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാണ്ട് ചെയ്തു
1 min readകണ്ണൂർ: കാപ്പാ കേസ് പ്രതിയെ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റ് ചെയ്ത് റിമാണ്ട് ചെയ്തു. എളയാവൂർ ചന്ദ്രോത്ത് പീടികക്ക് സമീപത്തെ പുത്തൻപുരയിൽ ഹൗസിലെ പി പി വിനീത് (25)നെയാണ് ടൗൺ എസ്ഐ പി പി ഷമീലും സംഘവും തോട്ടട എസ്എൻ കോളേജ് ബസ് സ്റ്റോപ്പിനടുത്ത് വച്ച് പിടികൂടിയത്.
ഡിഐജിയുടെ ഉത്തരവ് പ്രകാരം 2023 സപ്തംബർ 16 ന് കാപ്പാ ചുമത്തിയ പ്രതി നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പോലീസ് നടപടി. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ പി രാജേഷ്, ജിനോയ്, സുനീഷ്, സന്തോഷ് സിപിഒ റൊമീസ് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.