പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ
1 min readഇരിട്ടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കുന്നോത്ത് മൂസാൻപീടിക സ്വദേശി വിജേഷ് കാരായിയെയെ ആണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ രക്ഷിതാക്കൾ ഇരിട്ടി പോലീലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. രണ്ടാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.