നികുതി നിരക്കുകളിൽ മാറ്റം വരുത്താതെ ബജറ്റ് പ്രഖ്യാപനം; ടാക്സ് റീ ഫണ്ടുകള്‍ 10 ദിവസത്തിനകം

1 min read
Share it

 

ദില്ലി: രണ്ടാം മോ​ദി സർക്കാരിന്‍റെ അവസാന ബജറ്റ് പാർലമെന്‍റിൽ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ആദായനികുതി പരിധിയിൽ ഒരു മാറ്റവും നിർദ്ദേശിച്ചിക്കാതെയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളിൽ മാറ്റമില്ല. ടാക്സ് സ്ലാബുകളിൽ മാറ്റമില്ലെന്നും നിർമ്മല സീതാരാമൻ അറിയിച്ചു. ആദായ നികുതി റീ ഫണ്ട് ഇപ്പോള്‍ പത്ത് ദിവസത്തിനുള്ളില്‍ നല്‍കാനാവുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മറ്റ് പ്രഖ്യാപനങ്ങൾ

ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും

സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും

മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും

കൂടുതൽ മെഡിക്കൽ കോളേജുകൾ യാഥാർത്ഥ്യമാക്കും

ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി

കിഴക്കൻ മേഖലയെ കൂടുതൽ ശാക്തീകരിക്കും

5 ഇൻ്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർത്ഥ്യമാക്കും

രാഷ്ടീയ ഗോകുൽ മിഷൻ വഴി പാലുൽപാദനം കൂട്ടും

പുതിയ റെയിൽവേ ഇടനാഴി

സുരക്ഷിത യാത്രക്കായി നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും

മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും

വിമാനത്താവള വികസനം തുടരും

വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും

വ്യോമഗതാഗത മേഖലയും വിപുലീകരിക്കും

കൂടുതൽ വിമാനത്താവളങ്ങൾ യഥാർത്ഥ്യമാക്കും

ഇ -വാഹനരംഗ മേഖല വിപുലമാക്കും

കൂടുതൽ എയർപോർട്ടുകൾ നവീകരിക്കും

വിനോദ സഞ്ചാര മേഖലയിൽ നിക്ഷേപം

സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും

50 വർഷത്തിൻ്റെ പരിധി സംസ്ഥാനങ്ങൾക്ക് വായ്പ
പലിശരഹിത വായ്പ

ജനസംഖ്യ വർധന പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!