ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീണ രണ്ടു വയസുകാരി മരിച്ചു
1 min readഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീണ രണ്ടു വയസുകാരി മരിച്ചു
കോഴിക്കോട്: ഛര്‍ദിയെ തുടർന്ന് കുഴഞ്ഞ് വീണ രണ്ട് വയസ്സുകാരി മരിച്ചു. കോഴിക്കോട് വടകരയിലാണ് സംഭവം. വടകര കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശന്‍റെയും ലിജിയുടേയും രണ്ടു വയസുകാരിയായ മകൾ ഇവ ആണ് മരിച്ചത്.
ഛര്‍ദിച്ചശേഷം കുഴഞ്ഞു വീണ കുട്ടിയെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.