കെട്ടിടത്തിന് മുകളിൽ നിന്ന് കാൽ വഴുതി വീണു; പ്രമുഖ സിനിമാ തിയേറ്റർ ഉടമ മരിച്ചു
1 min readകെട്ടിടത്തിന് മുകളിൽ നിന്ന് കാൽ വഴുതി വീണു; പ്രമുഖ സിനിമാ തിയേറ്റർ ഉടമ മരിച്ചു
പ്രമുഖ സിനിമാ തിയേറ്റർ ഉടമ കെ ഒ ജോസഫ് കെട്ടിടത്തിന് മുകളിൽ നിന്ന് കാൽ വഴുതി വീണു മരിച്ചു. ചങ്ങരംകുളത്ത് ഉള്ള സുഹൃത്തിന്റെ കെട്ടിട സന്ദർശനത്തിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയാണ് അപകടം. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ജോസഫിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട്ടെ കോറോണേഷൻ, മുക്കം അഭിലാഷ്, അന്നാസ് തുടങ്ങിയ സിനിമ തിയേറ്ററുകളുടെ ഉടമയാണ് കെ.ഒ ജോസഫ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.