ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; ഒളിവിലുള്ള പ്രതികളെ പിടികൂടാൻ ഇഡി, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
1 min readഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; ഒളിവിലുള്ള പ്രതികളെ പിടികൂടാൻ ഇഡി, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
തൃശൂർ: കൊച്ചി:മണിചെയിൻ വഴി 1693 കോടിരൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിലുള്ള ഹൈറിച്ച് കമ്പനി ഉടമകൾക്കായി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. കമ്പനി ഉടമ കെഡി പ്രതാപൻ, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവർക്കെതിരെയാണ് ഇഡിയുടെ ലുക്ക് ഔട്ട് നോട്ടീസ്.19 കേസുകൾ പ്രതികൾക്കെതിരെ ഉണ്ടെങ്കിലും 10 കേസുകളും പണം നൽകി പ്രതികൾ ഒത്തുതീർപ്പാക്കിയിട്ടുണ്ട്.കഴിഞ്ഞയാഴ്ച തൃശൂര്‍ പുതുക്കാടുള്ള വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതിന് പിറകെയാണ് ഹൈറിച്ച് ഉടമകൾ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഒളിവിൽ പോയത്.റെയ്ഡിൽ കണ്ടെത്തിയ 212 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചിരുന്നു.പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് കൂടി ഇറക്കിയത്. കെഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവരാണ് നിലവിൽ കേസിലെ പ്രതികൾ.
വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷൻ അടക്കമുള്ള സ്ഥലങ്ങളിൽ ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. പ്രതികൾ രാജ്യം വിട്ട് പോയിട്ടില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. കമ്പനിയിലും വീട്ടിലും രണ്ട് ദിവസം നീണ്ട പരിശോധനയിൽ 1115 കോടിരൂപ പ്രതികളുടെ അക്കൗണ്ടിൽ എത്തിയെന്നതിന് രേഖകൾ ഇഡി ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. ക്രിപ്റ്റോ അറൻസി, ഹൈറിച്ച് കോയിൻ എന്നിവയിലൂടെ വൻ തുക ലാഭം വാഗ്ദാനം ചെയ്താണ് പ്രധാന തട്ടിപ്പ്, പ്രതികൾക്കെതിരെ നിലവിൽ 19 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിൽ മൂന്ന് കേസുകളിൽ 5 വർഷം വീതം തടവിന് നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. 10 കേസുകൾ പണം നൽകി ഒത്തുതീർപ്പാക്കുകയും ചെയ്തിട്ടുണ്ട്.
മറ്റ് കേസുകളിൽ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജി നിലവിൽ എറണാകുളം സെഷൻസ് കോടതിയുടെ പരിഗണിനയിലാണ്. കേരളത്തിൽ നടന്ന എറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണിതെന്നും പ്രതികൾക്ക് ജാമ്യം നൽകരുതെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ചയായിരിക്കും കോടതി പരിഗണിക്കുക. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് തന്നെ ഇരുവരെയും പിടികൂടാനുള്ള ഊര്‍ജിത ശ്രമത്തിലാണ് ഇഡി.ഇതിനിടെ, സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പായ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് പുറത്തുവന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര രംഗത്തെത്തി.
സംസ്ഥാന പൊലീസ് പ്രതികള്‍ക്ക് കവചമൊരുക്കുകയാണെന്ന് അനില്‍ അക്കരെ ആരോപിച്ചു. ബഡ്സ് ആക്ട് പ്രകാരം സ്വത്തുക്കള്‍ മരവിപ്പിച്ച ശേഷവും ഇടപാടുകള്‍ നടന്നെന്ന് നിക്ഷേപകര്‍ പറയുന്നു.മണിചെയിന്‍ മാതൃകയില്‍ സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ചേര്‍പ്പിലെ പ്രതാപനും ഭാര്യ ശ്രീനയും സഹായി ശരണ്‍ കടവത്തും ഒരു കോടി എണ്‍പത്തിമൂന്ന് ലക്ഷം ഐഡികളില്‍ നിന്നായി രണ്ടായിരം കോടിയിലേറെ തട്ടിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ആദ്യം ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി. പതിനായിരം രൂപയുടെ വൗച്ചര്‍ വാങ്ങി ചങ്ങലക്കണ്ണിയില്‍ ചേരുന്നവരുടെ അക്കൗണ്ടിലേക്ക് പണം ഒഴുകുമെന്നായിരുന്നു വാഗ്ദാനം. എച്ച് ആര്‍ ക്രിപ്റ്റോ കൊയിന്‍ ഇറക്കിയും തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. ആരുടെയും അനുമിയില്ലാതെ രണ്ട് ഡോളര്‍ വിലയിട്ട് ഒരു കോടി ക്രിപ്റ്റോ കൊയിനിറക്കി. ബിറ്റ് കൊയിന്‍ പോലെ പലമടങ്ങ് ഇരട്ടിക്കുമെന്നായിരുന്നു വാഗ്ദാനം. ഏറ്റവും ഒടുവില്‍ ഒടിടി. ഇതിനായി അഞ്ച് ലക്ഷം രൂപയുടെ ബോണ്ടാണ് പുറത്തിറക്കിയത്. ഇതും ആര്‍ബിഐയുടെ അനുമതിയില്ലാതെയായിരുന്നു. പത്തിരട്ടി വരെ ലാഭവും നിക്ഷേപത്തുകയും മടക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം.