കണ്ണൂർ പരിയാരത്ത് വയോധികയെ വീട്ടിൽ കെട്ടിയിട്ട് 10 പവൻ കവർന്നു
1 min readകണ്ണൂർ പരിയാരം ചിതപ്പിലെപ്പൊയിൽ പെട്രോൾ പമ്പിന് സമീപത്തെ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ മുഖം മൂടി സംഘം കവർച്ച നടത്തി. കാസർക്കോട് ഗവ. യുനാനി കോളേജിലെ ഡോക്ടർ കെ.എ സക്കീർ അലി പരിയാരം ഗവ. ആയൂർവേദ മെഡിക്കൽ കോളേജിലെ അസി.പ്രൊഫസർ കെ.ഫർസീന ദമ്പതികളുടെ വീട്ടിലാണ് കവർച്ച നടത്തിയത്.
കൂടുതൽ വാർത്തകൾ അറിയുവാൻ കെ ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
വീടിന്റെ മുൻവശത്തെ ജനൽ അറുത്ത് അകത്ത് കടന്ന നാലംഗ സംഘം വീട്ടിൽ ഉണ്ടായിരുന്ന ഫർസീനയുടെ ബന്ധുവായ വയോധികയെ കെട്ടിയിട്ട് ഇവരുടെ സ്വർണ്ണാഭരണങ്ങൾ കവരുകയായിരുന്നു
ഇന്നലെ രാത്രി പതിനൊന്ന് മണിക്കും 12മണിക്കും ഇടയിലാണ് കവർച്ച നടന്നത്. വീട്ടിലെ എല്ലാ നിരീക്ഷണ ക്യാമറകളും മറച്ചാണ് കവർച്ച നടത്തിയത്. സംഭവം നടക്കുമ്പോൾ
ഡോക്ടർ ദമ്പതികൾ വീട്ടിൽ ഉണ്ടായിരുന്നില്ല. സി.സി.ടി.വിയുടെ ഡി.വി.ആര്‍ ഉള്‍പ്പെടെ മോഷ്ടാക്കള്‍ കൊണ്ടുപോയതായാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു