മാല മോഷണം യുവതികൾ അറസ്റ്റിൽ
1 min readമാല മോഷണം യുവതികൾ അറസ്റ്റിൽ
തലശ്ശേരി: തലശ്ശേരി സഹകരണ ആതിയിൽ കുഞ്ഞിന്റെ കഴുത്തിൽ നിന്ന് ഒരു പവൻ തൂക്കമുള്ള സ്വർണമാല കവർന്ന കേസിൽ രണ്ട് സ്ത്രീകളെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
കൂടുതൽ വാർത്തകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്ത് K NEWS യൂട്യൂബ് ചാനൽ കാണുക
കോയമ്പത്തൂർ സ്വദേശികളായ പുനിയ (27), ഗീത (38) എന്നിവരെയാണ് എറണാകുളം സബ് ജയിലിൽ നിന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മാസം മുൻപാണ് ആതിയിൽ നിന്ന് മാല മോഷണം പോയത്. മറ്റൊരു കേസിൽ അറസ്റ്റിലായ ഇരുവരും ജയിലിലായിരുന്നു.
ഇരുവരെയും തലശ്ശേരിയിൽ എത്തിച്ച് തെളിവ് എടുത്തു. തിരക്കുള്ള സ്ഥലങ്ങളിലും ബസുകളിലും കയറി സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണ ആഭരണങ്ങൾ പൊട്ടിച്ച് രക്ഷപ്പെടാറാണ് പതിവെന്ന് പോലീസ് പറഞ്ഞു.
സംസ്ഥാനത്ത് വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ട്. സഹകരണ ആശുപ്രതിയിലെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.