പി.പി. മുകുന്ദന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
1 min readപി.പി. മുകുന്ദന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകനും ബിജെപി മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായ പി.പി. മുകുന്ദന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഭൗതിക ദേഹം ജന്മദേശമായ കണ്ണൂര്‍ മണത്തണയിലെ കുളങ്ങരയത്ത് തറവാട് ശ്മശാനത്തില്‍ വൈകുന്നേരം 5 മണിയോടെ സംസ്‌ക്കരിച്ചു. അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ പി.പി. ചന്ദ്രന്റെ മക്കളായ കിരണ്‍ചന്ദ്, കൃഷ്ണ്‍ചന്ദ് എന്നിവര്‍ ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി.
ഉച്ചയ്ക്ക് 12മണിയോടെ മണത്തണയിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ആയിരക്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും, നാട്ടുകാരും സാമൂഹ്യ-സാംസ്‌ക്കാരിക, രാഷ്ട്രീയ മേഖലയിലെ നിരവധി പേരും അന്ത്യോപചാരമര്‍പ്പിച്ചു. സംഘപരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് പ്രാര്‍ത്ഥനയ്ക്ക് ശേഷം അന്ത്യപ്രണാമം അര്‍പ്പിച്ചു.
ഏറണാകുളത്ത് നിന്ന് പുലര്‍ച്ചെ 5 മണിയോടെ ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ എത്തിച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളിലുളള നൂറുകണക്കിനാളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ജാര്‍ഖണ്ഡ് ഗവര്‍ണ്ണര്‍ സി.പി. രാധാകൃഷ്ണന്‍, പശ്ചിമബംഗാള്‍ ഗവര്‍ണ്ണര്‍ സി.വി. ആനന്ദബോസ്, കേന്ദ്രമന്ത്രി വി. മുരളീധരന്‍, എംപിമാരായ പി. സന്തോഷ്, വി. ശിവദാസന്‍, ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, ക്ഷേത്രീയ സഹസമ്പര്‍ക്ക പ്രമുഖ് പി.എന്‍. ഹരികൃഷ്ണന്‍, പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍, സഹപ്രാന്ത പ്രചാരക് അ. വിനോദ്, ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി. അബ്ദുളളക്കുട്ടി, സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ ഒ. രാജഗോപാല്‍, സി.കെ. പത്മനാഭന്‍ പി.കെ. കൃഷ്ണദാസ്, സംഘടനാ ജനറല്‍ സെക്രട്ടറി സുഭാഷ്, വൈസ്പ്രസിഡണ്ടുമാരായ എ.എന്‍. രാധാകൃഷ്ണന്‍, ശോഭാസുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സെക്രട്ടറിമാരായ ബി. ഗോപാലകൃഷ്ണന്‍, കെ. രഞ്ജിത്ത് തുടങ്ങി നിരവധി സംഘപരിവാര്‍ നേതാക്കള്‍ പരേതന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
സംസ്‌ക്കാരത്തിന് ശേഷം സര്‍വ്വകക്ഷി അനുശോചന യോഗവും ചേര്‍ന്നു.
ബിജെപി ദേശീയ സമിതി അംഗം എ.ദാമോദരന്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പി. സത്യപ്രകാശ്, ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ്, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാര്‍, കെ.കെ. വിനോദ് കുമാര്‍, അര്‍ച്ചന വണ്ടിച്ചാല്‍, ആനിയമ്മ രാജേന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി, എം.ആര്‍. സുരേഷ്, എം.കെ. വിനോദ് , എ.പി. പത്മിനി ടീച്ചര്‍ പി.ആര്‍. രാജന്‍ കേണല്‍ റിട്ട രാംദാസ്, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, സംസ്ഥാന സമിതിയംഗം പി. ജയരാജന്‍, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ. മോഹനന്‍, ബിഎംഎസ് ജില്ലാ പ്രസിഡണ്ട് സി.വി. തമ്പാന്‍, ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ എം.എ. വിജയറാം, ഡവലപ്പ്‌മെന്റ് മാനേജര്‍ കെ.ബി. പ്രജില്‍ തുടങ്ങി നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന്‍തില്ലങ്കേരി, ആര്‍എസ്എശ് നേതാക്കളായ പി.പി. സുരേഷ്ബാബു, വി. ശശിധരന്‍, എം. തമ്പാന്‍, ഒ. രാഗേഷ്, കെ. ശ്രീജേഷ്, അനീഷ്, സ്വാമി അമൃതകൃപാനന്ദപുരി തുടങ്ങി നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു
കണ്ണൂര്‍: ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകും ബിജെപി മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായ പി.പി. മുകുന്ദന്റെ മരണത്തില്‍ അനുശോചിച്ച് സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം മണത്തണയില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍, കേന്ദ്ര മന്ത്രി വി. മുരളിധരന്‍, ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, ഹിന്ദു എൈക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ബിഎംഎസ് ക്ഷേത്രീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.പി. രാജീവന്‍, പി.പി. വേണുഗോപാലന്‍ (പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ്), അഡ്വ. രാജന്‍ (സിപിഎം ഏരിയ സെക്രട്ടറി), ബൈജു വര്‍ഗീസ് മാസ്റ്റര്‍ (ഡിസിസി സെക്രട്ടറി), അഡ്വ. വി. ഷാജി (സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം), സിറാജ് പൂക്കോത്ത് (ഐയുഎംഎല്‍ പേരാവൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്), എം.കെ. മുഹമ്മദലി (സംസ്ഥാന സെക്രട്ടറി, കേരളാ കോണ്‍ഗ്രസ്(ബി),സംസ്ഥാന കമ്മറ്റി), കെ.കെ. രാമചന്ദ്രന്‍ (ജെഡിഎസ് സംസ്ഥാന കമ്മറ്റി അംഗം), എ.കെ. ബലറാം (എല്‍ജെഡി ജില്ലാകമ്മറ്റി അംഗം), ജോര്‍ജ് മാത്യു മാസ്റ്റര്‍ (കോരളാ കോണ്‍ഗ്രസ് (എം)), സിബി കണ്ണീറ്റുകണ്ടം (കെസിജെ), ടി.പി. പവിത്രന്‍ (എന്‍സിപി), സി.എ. അജീര്‍ (സിഎംപി), പൈലി വത്തിയാട്ട് (ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്), വി.ഡി. ബിന്റോ (ആര്‍എസ്പി യുണൈറ്റഡ്), പ്രജിത്ത് മസ്റ്റര്‍ (ബാലഗോകുലം), പി. വേണു (ബിഎംഎസ്), വി. നാരായണന്‍ (എന്‍എസ്എസ് മഹാത്മ കരയോഗം പ്രസിഡന്റ്), എം.ജി. മന്മദന്‍ (എസ്എന്‍ഡിപി മണത്തണ), എന്‍.പി. പ്രമോദ് (വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി, സംസ്ഥാന കൗണ്‍സില്‍), ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് എം.എ. വിജയറാം എന്നിവര്‍ സംസാരിച്ചു. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് സ്വാഗതം പറഞ്ഞു.