ട്രാക്ക് അറ്റകുറ്റപ്പണി: ഒന്‍പത് മുതല്‍ ട്രെയിന്‍ നിയന്ത്രണം

1 min read
Share it

തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം. ഒമ്പതുമുതലാണ് ട്രെയിനുകള്‍ക്ക് മാറ്റം ഉണ്ടാവുകയെന്ന് റെയില്‍വേ അറിയിച്ചു. തൃശൂരില്‍നിന്ന് വൈകിട്ട് 5.35 ന് പുറപ്പെടുന്ന തൃശൂര്‍- കോഴിക്കോട് (06495) അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും.

ആലപ്പുഴ വഴിയുള്ള കൊല്ലം ജംഗ്ഷന്‍- എറണാകുളം ജങ്ഷന്‍( 06442) കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. കൊല്ലം ജംഗ്ഷനില്‍നിന്ന് രാത്രി 9.05ന് ആയിരിക്കും അന്നേ ദിവസം മുതല്‍ ട്രെയിന്‍ പുറപ്പെടുക. ഒമ്പത് മുതല്‍ പുനലൂര്‍- കൊല്ലം ജംഗ്ഷന്‍ (06661) മെമു എക്സ്പ്രസ് പുനലൂരില്‍നിന്ന് രാത്രി 7. 25ന് പുറപ്പെടും. 25 മിനിറ്റ് നേരത്തെ ട്രെയിന്‍ കൊല്ലത്ത് എത്തും. നിലവിലെ സമയം രാത്രി 9.05 ആണ്.

11, 25 തീയതികളില്‍ ചെന്നൈ എഗ്മൂര്‍- ഗുരുവായൂര്‍ ( 16127) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. മംഗളൂരു സെന്‍ട്രല്‍ -തിരുവനന്തപുരം സെന്‍ട്രല്‍ ( 16348) എക്സ്പ്രസ് 8, 19, 29 തീയതികളില്‍ 45 മിനിറ്റ് വൈകിയായിരിക്കും സര്‍വീസ് നടത്തുക. എറണാകുളം ജംഗ്ഷന്‍ -കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് 12ന് 30 മിനിറ്റും വൈകും

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!