പെരുംകുളത്തിൽ സഹോദരിമാർ മുങ്ങിത്താഴ്ന്നത് പിതാവിന്‍റെയും കുട്ടികളുടെയും കൺമുന്നിൽ
1 min readപെരുംകുളത്തിൽ സഹോദരിമാർ മുങ്ങിത്താഴ്ന്നത് പിതാവിന്‍റെയും കുട്ടികളുടെയും കൺമുന്നിൽ
പാലക്കാട്: കോട്ടോപ്പാടത്ത് പെരുംകുളത്തിൽ സഹോദരിമാർ മുങ്ങിത്താഴ്ന്നത് പിതാവിന്‍റെയും കുട്ടികളുടെയും കൺമുന്നിൽ. കുളം കാണാനും തുണി അലക്കാനുമുള്ള വരവാണ് ദുരന്തമായി മാറിയത്. ബുധനാഴ്ച ഉച്ചക്ക് 1.30ഓടെ പത്തങ്ങെത്ത പെരുംകുളത്തിലായിരുന്നു അപകടം. ഭീമനാട് പത്തംഗത്തെ അക്കര വീട്ടില്‍ റഷീദ്-അസ്മ ദമ്പതികളുടെ മക്കളായ നിഷീദ അസ്‌ന (26), റമീഷ ഷഹനാസ് (23), റിഷാന അല്‍താജ് (18) എന്നിവരാണ് മരിച്ചത്.
നിഷീദയും റമീഷയും ഭര്‍തൃവീട്ടില്‍നിന്ന് കഴിഞ്ഞദിവസമാണ് സ്വന്തം വീട്ടിലേക്ക് വന്നത്. മൂന്ന് സഹോദരിമാരും കുളം കാണാനും തുണികൾ അലക്കാനുമായി കുട്ടികളെയും കൂട്ടിയാണ് വന്നത്. കുളത്തിലിറങ്ങുന്നതിനിടെ റിഷാന അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുസഹോദരിമാരും മുങ്ങിപ്പോവുകയായിരുന്നു.