വൈലോപ്പിള്ളി പുരസ്കാരം സത്യൻ മണിയൂർ ഏറ്റുവാങ്ങി
1 min readവടകര: നവോത്ഥാന കലാസമിതി ആലപ്പുഴയുടെ ഈ വർഷത്തെ കവിതാ വിഭാഗത്തിനായി ഏർപ്പെടുത്തിയ വൈലോപ്പിള്ളി പുരസ്കാരം സത്യൻ മണിയൂർ ഏറ്റുവാങ്ങി. ഉപഹാരവും,പ്രശസ്തി പത്രവും ക്യാഷ് അവാർഡുമടങ്ങുന്നതാണ് വൈലോപ്പിള്ളി പുരസ്കാകാരം.
കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച കാലിക പ്രസക്തമായ “അരിക്കൊമ്പൻ” എന്ന കവിതയാണ് വൈലോപ്പിള്ളി പുരസ്ക്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
കുറിക്കു കൊള്ളുന്ന സാമൂഹിക വിമർശനവും, കളങ്കമില്ലാത്ത മാനവിക ദർശനവുമാണ് സത്യൻ മണിയൂരിൻ്റെ കവിതകളുടെ പ്രത്യേക തകളെന്ന് ജൂറികൾ പ്രത്യേകം വിലയിരുത്തി.കഴിഞ്ഞ വർഷത്തെ വൈലോപ്പിള്ളി പുരസ്കാരം മറ്റൊരു മണിയൂരുകാരനും പ്രശസ്ത കവിയുമായ വിമീഷ് മണിയുരിനായിരുന്നു.
മലയാളത്തിലെ പ്രശസ്തമായ ഒട്ടുമിക്ക വാരികകളിലും,
നിരവധി ഓൺലൈൻ മാധ്യമങ്ങളിലും, സത്യൻ്റെ കവിതകൾ
പല സമയങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓൺലൈൻ സാഹിത്യ കൂട്ടായ്മകളായ കവിതാലയത്തിലും , തീമരത്തണലിലും അംഗമാണ് സത്യൻ മണിയൂർ.
വടകര, മണിയൂർ സ്വദേശിയായ സത്യൻ മണിയൂർ, വിമുക്ത ഭടനും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വടകര ബ്രാഞ്ചിലെ സുരക്ഷാ ഉദ്യോഗസ്ഥനുമാണ്.