വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: പുതിയ പ്രതിപ്പട്ടിക, വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും
1 min readകോഴിക്കോട്: വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പുതിയ പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിക്കും. വെള്ളിയാഴ്ചയാണ് പ്രതിപ്പട്ടിക സമര്‍പ്പിക്കുക. ഡിഎംഒയും മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഉള്‍പ്പടെ മുമ്പ് പ്രതിപ്പട്ടികയില്‍ ഉള്ളവരെ ഒഴിവാക്കിയാകും പുതിയ പട്ടിക.
ശസ്ത്രക്രിയ നടത്തിയ സീനിയര്‍ ഡോക്ടര്‍മാര്‍, രണ്ട് പിജി ഡോക്ടര്‍മാര്‍, രണ്ട് നേഴ്‌സുമാരും പ്രതികളാണ്. കേസില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു.
മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം പൊലീസ് എടുത്ത കേസില്‍ നടപടികള്‍ സ്വീകരിക്കാം. ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘത്തിന് കടക്കാമെന്നും നിയമോപദേശമുണ്ട്. ഹര്‍ഷിനയെ ചികിത്സിച്ച ഒരു സീനിയര്‍ ഡോക്ടര്‍, രണ്ട് പിജി ഡോക്ടര്‍മാര്‍, രണ്ട് നഴ്സുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ തെറ്റില്ലെന്നാണ് നിയമോപദേശം. കുറ്റക്കാരെ അറസ്റ്റു ചെയ്യുന്നതില്‍ തടസമില്ലെന്നും നിയമോപദേശത്തില്‍ പറയുന്നുണ്ട്.