ലോഡിങ് തൊഴിലാളി മർദ്ദനമേറ്റ് മരിച്ച നിലയിൽ എ.എസ്.ഐ കസ്റ്റഡിയിൽ
1 min readലോഡിങ് തൊഴിലാളി മർദ്ദനമേറ്റ് മരിച്ച നിലയിൽ എ.എസ്.ഐ കസ്റ്റഡിയിൽ
മയ്യിൽ : ലോഡിങ് തൊഴിലാളിയെ മർദ്ദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊളച്ചേരി പറമ്പിലെ കൊമ്പൻ സജീവനെ (55) ആണ് മർദ്ദനമേറ്റ് മരണപ്പെട്ട നിലയിൽ മയ്യിൽ പോലീസ് സ്റ്റേഷനിലെ എ എസ് ഐ ദിനേശന്റെ വീട്ടിൽ ബുധനാഴ്ച രാത്രി ഏഴരയോടെ കണ്ടെത്തിയത്.
മദ്യപാനത്തെ തുടർന്നുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ദിനേശനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മയ്യിൽ പോലീസ് ഇൻസ്‌പെക്ടർ സുമേഷ് സ്ഥലത്ത് എത്തി.
മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അംഗൻവാടി വർക്കർ ഗീതയാണ് സജീവന്റെ ഭാര്യ. മക്കൾ: ശ്വേത (നഴ്സിംഗ് സ്റ്റുഡൻ്റ് ബംഗളുരു), ശ്രേയ (വിദ്യാർത്ഥി).