സ്വാതന്ത്രദിനാഘോഷം: മാങ്ങാട്ടിടം പഞ്ചായത്തില്‍ പച്ചത്തുരത്തില്‍ ഫലവൃക്ഷ തൈകള്‍ നട്ടു
1 min readസ്വാതന്ത്രദിനാഘോഷം: മാങ്ങാട്ടിടം പഞ്ചായത്തില്‍ പച്ചത്തുരത്തില്‍ ഫലവൃക്ഷ തൈകള്‍ നട്ടു
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സാവത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടന്നുവരുന്ന പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് ഒമ്പത് മുതല്‍ 30 വരെ ‘മേരി മിട്ടി മേരാ ദേശ്-എന്റെ മണ്ണ് എന്റെ രാജ്യം’ എന്ന പേരില്‍ നടത്തുന്ന പരിപാടികള്‍ക്ക് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തും നെഹ്‌റു യുവകേന്ദ്രയും എം ജി എന്‍ ആര്‍ ഇ ജി എ യും നിര്‍മ്മലഗിരി കോളേജിലെ എന്‍ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച അമൃത് വാടിക ‘ഭൂമിക്ക് വന്ദനം വീരര്‍ക്ക് അഭിവാദനം’ പരിപാടി രണ്ടാം വാര്‍ഡില്‍ കണ്ടേരി പച്ചത്തുരത്തിന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരന്‍ മാസ്റ്റര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ തന്നെ ഏറ്റവും വലിയ സസ്യ സമ്പത്തുള്ള സ്ഥലമായ പച്ചത്തുരത്തില്‍ കൂടുതല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് പച്ചത്തുരത്തായ ഈ പ്രദേശയത്തിന് മുതല്‍ക്കൂട്ടാണെന്ന് പ്രസിഡണ്ട് പറഞ്ഞു.
രാജ്യത്തിവേണ്ടി ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യ സമര പോരാളികളുടെയും രാജ്യ സുരക്ഷക്കുവേണ്ടി ജീവത്യാഗം ചെയ്തവരുടെയും ഓര്‍മക്കായി ഒരേക്കര്‍ സ്ഥലത്ത് 75 തരം ഫല വൃക്ഷത്തൈകളാണ് നട്ടു പിടിപ്പിച്ചത്. ഇതിന്റെ ഭാഗമായി പുഴയോരത്ത് ശിലാഫലകവും സ്ഥാപിച്ചു.
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം നടത്തിയത്.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ ബഷീര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി യു വി ബിന്ദു, വാര്‍ഡംഗം സി മിനി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എ ഇ കെ അശ്വിന്‍, മാറ്റ് സി ആശ, എം രമ, നിര്‍മ്മലഗിരി കോളേജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ജെയ്‌സണ്‍ ജോസഫ്, ദീപ്തി ലിസ്ബത്ത്, യൂണിറ്റ് സെക്രട്ടറിമാരായ സിദ്ധാര്‍ത്ഥ് രാജന്‍, അലന്‍ ലൂയിസ്, സി പി അഞ്ജു, എ എം വിനീത എന്നിവര്‍ പങ്കെടുത്തു.