വീട്ടുമുറ്റത്ത് വയോധികയ്ക്ക് നേരെ തെരുവുനായ ആക്രമണം
1 min readവീട്ടുമുറ്റത്ത് വയോധികയ്ക്ക് നേരെ തെരുവുനായ ആക്രമണം
തലശ്ശേരി: വീട്ടുമുറ്റത്ത് കയറി വയോധികയായ വീട്ടമ്മയെ തെരുവ് നായ ആക്രമിച്ചു. ഇരു കൈകൾക്കും സാരമായി പരുക്കേറ്റ കോണോർ വയലിലെ കാമ്പിൽ ഹൗസിൽ എൻ.കെ. വിജയലക്ഷ്മി (88)ക്ക് ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി.
ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് തെരുവുനായയുടെ ആക്രമണം. വീട്ടുമുറ്റം അടിച്ചുവാരുന്നതിനിടയിലാണ് നായ വിജയലക്ഷ്മിയുടെ നേരെ ചാടിവീണത്. തടയാൻ ശ്രമിച്ചപ്പോൾ ഇരുകൈകൾക്കും സാരമായി കടിയേറ്റു.
കരച്ചിൽ കേട്ട് വീട്ടിലുള്ളവർ ഓടിയെത്തിയതോടെയാണ് നായയുടെ പിടിയിൽ നിന്നു വീട്ടമ്മ രക്ഷപ്പെട്ടത്. നഗരത്തിൽ തെരുവുനായ ശല്യം കൂടി വരികയാണ്. പല ഭാഗത്തും ദിവസവും ആളുകൾക്ക് കടിയേൽക്കുന്നുണ്ട്.