പയ്യന്നൂർ ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിത്താഴ്ന്നു, ഒരാളുടെ നില ഗുരുതരം.
1 min read
പയ്യന്നൂർ: ക്ഷേത്രക്കുളത്തിൽ അപകടത്തിൽപ്പെട്ട വിദ്യാർഥികളെ നാട്ടുകാരും പയ്യന്നൂർ അഗ്നി രക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി.
പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ പയ്യന്നൂർ ഫിഷറീസ് സർവകലാശാല കേന്ദ്രത്തിലെ വിദ്യാർഥികളായ കായങ്കുളം സ്വദേശി നന്ദു (27), തിരുവനന്തപുരം സ്വദേശി അശ്വിൻ (23) എന്നിവരാണ് മുങ്ങി താഴ്ന്നത് .ഞായറാഴ്ച സന്ധ്യയോടെയാണ് സംഭവം.
അപകടം കണ്ട നാട്ടുകാരും വിവരമറിഞ്ഞെത്തിയ പയ്യന്നൂർ അഗ്നി രക്ഷാ സേനയും ചേർന്ന് ഇരുവരെയും രക്ഷപ്പെടുത്തി. കരക്കെത്തിക്കുകയായിരുന്നു.
അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ കൃത്രിമ ശ്വാസം നൽകിയാണ് ഇരുവരെയും ആംബുലൻസിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. നന്ദുവിൻ്റെ നില ഗുരുതരമാണ്.