ധീര ജവാൻ ജനാർദ്ദനൻ AV സ്മാരകം ടീം കണ്ണൂർ സോൾജിയേഴ്സ് നാടിന് സമർപ്പിച്ചു

1 min read
Share it

 

പയ്യന്നൂർ : 2000 ആഗസ്റ്റ് 10 ന് കാശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെട്ട ധീര ജവാൻ ജനാർദ്ദനൻ AV യുടെ സ്മരണാർത്ഥം 23 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിൻ്റെ ജന്മനാടായ പയ്യന്നൂർ തെരുവിൽ മനോഹരമായ സ്മൃതി മണ്ഡപം നിർമ്മിച്ച് ജില്ലാ സൈനിക കൂട്ടായ്മ ടീം കണ്ണൂർ സോൾജിയേഴ്സ്.

പയ്യന്നൂർ നഗര പരിധിയിൽ നിർമ്മിച്ച ആദ്യത്തെ യുദ്ധ സ്മാരകം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി KV ലളിതയുടെ അധ്യക്ഷതയിൽ CRPF പെരിങ്ങോം DIGP ശ്രീ. PP പോളി നാടിനു സമർപ്പിച്ചു. NCC പയ്യന്നൂർ കമാൻ്റിങ്ങ് ഓഫീസർ Col സജീന്ദ്രൻ സി വിശിഷ്ഠ അതിത്ഥി ആയിരുന്നു. കൂട്ടായ്മയുടെ ട്രഷറർ മനോജ് ബ്ലാത്തൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ വിനോദ് എളയാവൂർ അനുസ്മരണ പ്രഭാഷണം നടത്തി. പയ്യന്നൂർ DYSP കെ ഇ പ്രേമചന്ദ്രൻ, വാർഡ് മെമ്പർ ശാരിക ടീച്ചർ, TV സുനിൽ കുമാർ, Dr സി സന്തോഷ് തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രകാശൻ പി വി ഏഴോം നന്ദി പ്രകാശിപ്പിച്ചു.

ജവാൻ ജനാർദ്ദനൻ AV യുടെ സുഹൃത്തുക്കൾ ചേർന്ന് രൂപീകരിച്ച ജവാൻ ട്രസ്റ്റാണ് സ്മാരക നിർമ്മാണത്തിനായി സ്ഥലം കൈമാറിയത്. ചടങ്ങിൽ സൈനികൻ്റെ കുടുംബാംഗങ്ങളെ ആദരിച്ചു. 4 ലക്ഷത്തോളം രൂപ ചിലവിൽ നിർമ്മിച്ച സ്മൃതി മണ്ഡപം സൈനികരുടെ ജീവത്യാഗത്തിൻ്റെ പ്രതീകമായി എന്നും നിലനിൽക്കുമെന്നും പുതുതലമുറയ്ക്ക് പ്രചോദനവും ആവേശവും നൽക്കുന്നതായിരിക്കും എന്നും കൂട്ടായ്മയുടെ ഭാരവാഹികൾ അറിയിച്ചു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!