6 ലിറ്റർ വിദേശ മദ്യം സഹിതം പയ്യാവൂർ സ്വദേശി എക്സൈസ് കസ്റ്റഡിയിൽ
1 min read
ഓണം സ്പെഷ്യൽ ഡ്രൈവ് ഡ്യൂട്ടിയുടെ ഭാഗമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടത്തിന്റെ ന്റെ നേതൃത്വത്തിൽ പാടിക്കുന്ന്, മയ്യിൽ പറശ്ശിനിക്കടവ് ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ശ്രീകണ്ഠാപുരം റേഞ്ച് പരിധിയിൽപ്പെട്ട ഗോപാലൻ പീഠിക എന്ന സ്ഥലത്ത് വെച്ച് അനുവദനീയമായ അളവിൽ കൂടുതാലായ ആറ് ലിറ്റർ വിദേശ മദ്യം കൈവശം സൂക്ഷിച്ച കുറ്റത്തിന് പയ്യാവൂർ സ്വദേശി പാപ്പിനിശ്ശേരി വീട്ടിൽ ബാലകൃഷ്ണൻ പി.വി. എന്നയാളെ ABKARI ACT പ്രകാരം അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.
പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.സൂരജ്, വിനീത് പി ആർ ഡ്രൈവർ അജിത്ത് എന്നിവർ പങ്കെടുത്തു.
