കലാമണ്ഡലം രമേശ് അന്തരിച്ചു

1 min read
Share it

ചിറക്കൽ: ചിറക്കൽ ചിറക്കുസമീപം മൂപ്പൻപാറ റോഡിൽ ‘നികുഞ്ച’ ത്തിലെ കലാമണ്ഡലം രമേശ് ( 68 ) അന്തരിച്ചു. മൃദംഗവിദ്വാനായ അദ്ദേഹം നൂതന നൃത്തരൂപമായ അമൃതനാട്യ കലയുടെ ആചാര്യൻ ആണ്. തെയ്യത്തിന്റെ ഐതിഹ്യത്തിന്റെ അന്ത:സത്ത ചോർന്നുപോകാതെ അമൃതനാട്യത്തെ നൃത്തരൂപത്തിൽ ചിട്ടപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഒന്നര ദശകകാലത്തെ തപസ്യയിലൂടെയായിരുന്നു. സ്കൂൾ കലോത്സവയിനത്തിൽ ഉൾപ്പെടുത്തുവാൻ ദീർഘകാലത്തെ ശ്രമത്തിൽ ലക്ഷ്യത്തിലെത്താതെയാണ് ആചാര്യൻ യാത്രയായത്. കണ്ണൻ മ്യൂസിക്കൽസിന്റെ പ്രൊപ്രൈറ്ററും ചാലാട് തെക്കൻമണൽ കണ്ണൻപണിക്കർ ദേവസ്ഥാനത്തിന്റെ അവകാശികൂടിയാണ്.
ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത് സംസ്ക്കാരം.
ഭാര്യ: പ്രേമ,മക്കൾ : അഭിലാഷ്, അനിഷ, മരുമക്കൾ : അനീഷ് ,നികിത

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!