കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ

1 min read
Share it

തലശ്ശേരി എക്സൈസ് റെയിഞ്ച് പ്രിവന്റിവ് ഓഫീസർ സുധീർ വി യും പാർട്ടിയും തലശ്ശേരി ഗവ: ഹോസ്പിറ്റലിന് കിഴക്ക് ഭാഗത്തുള്ള മൂപ്പൻസ് റോഡിലുള്ള ദേ ചായക്കട എന്ന കടയുടെ മുൻ വശം വെച്ച് 23 ഗ്രാം കഞ്ചാവുമായി ധർമ്മടം കോർണേഷൻ സ്കൂളിനടുത്ത്  ഖലീൽ എ എന്നയാളെ അറസ്റ്റ് ചെയ്തു NDPS Act പ്രകാരം കേസ്സെടുത്തു.

പ്രതി കണ്ണൂർ, കോഴിക്കോട്, ജില്ലകളിലെയും പോണ്ടിച്ചേരി സംസ്ഥാനത്തെയും നിരവധി നാർക്കോട്ടിക് കേസ്സുകളിൽ ശിക്ഷ അനുഭവിച്ച ആളാണ്.  പ്രതി കർണ്ണാടകയിലെ മരിയാൽ ഗുഡിയിൽ നിന്ന് കഞ്ചാവും , MDMA എന്ന മയക്കു മരുന്നും തലശ്ശേരിയിൽ എത്തിച്ച് വിൽപ്പന നടത്താറുണ്ടെന്ന് എക്സൈസിന്റെ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തി.  പ്രതിയെ തലശ്ശേരി എക്സൈസ് പാർട്ടി കുറെ ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു.

തലശ്ശേരി ഗവ: ഹോസ്പിറ്റലിന്റെ മാർക്കറ്റ് പരിസരത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതി സാഹസികമായാണ് എക്സൈസ് പാർട്ടി കസ്റ്റഡിയിലെടുത്തത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഷിബു വി കെ , CEO മാരായ രതീഷ് CP, ബൈജേഷ് K, ഫൈസൽ വി കെ , വനിത CEO ഐശ്വര്യ PP എന്നിവരും ഉണ്ടായിരുന്നു

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!