ക്രിക്കറ്റ് ലോകകപ്പ്: ഫിക്‌സ്ചറില്‍ മാറ്റം, ഇന്ത്യപാക് മത്സരം ഒക്ടോബര്‍ 14ന്
1 min readഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ മത്സരം അടക്കം ഒമ്പത് മത്സരങ്ങളുടെ ഷെഡ്യൂളില്‍ മാറ്റം വരുത്തി. പാകിസ്ഥാന്റെ മൂന്നും ഇന്ത്യയുടെ രണ്ടും മത്സരങ്ങളടക്കം മാറ്റിയതായാണ് ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഔദ്യോഗികമായി അറിയിച്ചത്. ഒക്ടോബര്‍ 14നാണ് ഇന്ത്യ-പാക് മത്സരം. നേരത്തെ ഒക്ടോബര്‍ 15നായിരുന്നു തീരുമാനിച്ചിരുന്നത്. മത്സര വേദിക്ക് മാറ്റമില്ല.
അലഹബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ മത്സരം നടക്കും. ഇന്ത്യനെതര്‍ലന്‍ഡ്‌സ് മത്സരം നവംബര്‍ 12ലേക്ക് മാറ്റി. നേരത്തെ നവംബര്‍ 11നായിരുന്നു തീരുമാനിച്ചിരുന്നത്. ഇന്ത്യപാക് മത്സരം മാറ്റിയതോടെ അഫ്ഗാനിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ മത്സരം ഒക്ടോബര്‍ 15ലേക്ക് മാറ്റി.
പുതുക്കി നിശ്ചയിച്ച മത്സരങ്ങള്‍
1. ഇംഗ്ലണ്ട്ബംഗ്ലാദേശ്: ഒക്ടോബര്‍ 10ന് രാവിലെ 10.30
2. പാകിസ്ഥാന്‍ശ്രീലങ്ക: ഒക്ടോബര്‍ 10 ഉച്ചയ്ക്ക് 2
3. ഓസ്‌ട്രേലിയദക്ഷിണാഫ്രിക്ക: ഒക്ടോബര്‍ 12 രണ്ടിന്
4. ന്യൂസിലാന്‍ഡ്ബംഗ്ലാദേശ്: ഒക്ടോബര്‍ 13 രണ്ടിന്
5. ഇന്ത്യപാകിസ്ഥാന്‍: ഒക്ടോബര്‍ 14 രണ്ടിന്
6. ഇംഗ്ലണ്ട്അഫ്ഗാനിസ്താന്‍: ഒക്ടോബര്‍ 15 രണ്ടിന്
7. ഓസ്‌ട്രേലിയബംഗ്ലാദേശ്: നവംബര്‍ 11 രാവിലെ 10.30
8. ഇംഗ്ലണ്ട്പാകിസ്ഥാന്‍: നവംബര്‍ 11ന് ഉച്ചയ്ക്ക് 2
9. ഇന്ത്യനെതര്‍ലാന്‍ഡ്‌സ്: നവംബര്‍ 12 ഉച്ചയ്ക്ക് 2