കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് വീണ്ടും സ്വർണ്ണം പിടികൂടി
1 min read
ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. കാസർഗോഡ് സ്വദേശി അഹമ്മദ് അലി എന്നയാളെയാണ് പിടികൂടിയത്.
കണ്ണൂർ സിറ്റി പോലീസ് മേധാവി ശ്രീ. അജിത് കുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ എയർപോർട്ടിലും പരിസരത്തും ശക്തമായ പോലീസ് നിരീക്ഷണമാണ് ഏർപെടുത്തിയിട്ടുള്ളത്.
എയർപോർട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ ശരീര ഭാഗത്ത് ഒളിപ്പിച്ചുവെച്ച നിലയിൽ നാല് ക്യാപ്‌സ്യൂൾ രൂപത്തിലുള്ള സ്വർണ്ണ മിശ്രിതം കണ്ടെത്തുകയായിരുന്നു.
പിടിച്ചെടുത്ത സ്വർണ്ണ മിശ്രിതം വേർതിരിചെടുത്തു.സ്വർണ്ണത്തിന് ഏകദേശം നാൽപത്താറ് ലക്ഷത്തി എൻപത്തിഒന്നായിരം രൂപയുടെ മൂല്യമുണ്ട് . പിന്നീട് ഇയാളെ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു . എയർപോർട്ട് പോലീസ് സ്റ്റേഷനിലെ പ്രത്യേക സ്‌ക്വാഡ് ആണ് സ്വർണ്ണം പിടികൂടിയത്.ഒരു ദിവസം മുൻപ് രണ്ടു കോടിയിലധികം വില വരുന്ന സ്വർണ്ണം കണ്ണൂർ സിറ്റി പോലീസ് പിടികൂടിയിരുന്നു.
