സിദ്ദിഖിന് വിട; ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി
1 min read
സംവിധായകന്‍ സിദ്ദിഖിന് വിട നല്‍കി സാംസ്‌കാരിക കേരളം. ഔദ്യോഗിക ബഹുമതികളോടെ എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദില്‍ ഖബറടക്കി. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങളാണ് സിദ്ദിഖിനെ അവസാനമായി കാണാന്‍ ഒഴുകിയെത്തിയത്.
സിദ്ദിഖിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ലാല്‍, സംസ്‌കാര ചടങ്ങുകള്‍ വരെ മൃതദേഹത്തിന് അരികിലുണ്ടായിരുന്നു. കരള്‍ സംബന്ധമായ രോഗത്തിനുള്ള ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ച ഉച്ചയോടെയാണ് സിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായത്. ഇന്നലെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനാണ് മരണം വിവരം ഔദ്യോഗികമായി അറിയിച്ചത്.